ഏതു വിധേനയും മാണിയെ രക്ഷിച്ചെടുക്കും; ബാര്‍ കോഴക്കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റി

ഏതു വിധേനയും മാണിയെ രക്ഷിച്ചെടുക്കും; ബാര്‍ കോഴക്കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റി

 kp satheesan , vigilance , km mani , bar case , prosicuter , കെഎം മാണി , കെ പി സതീശന്‍ , പ്രോസിക്യൂട്ടര്‍ , വി​ജി​ല​ന്‍​സ്
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (16:03 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ പി സതീശനെ മാറ്റി. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് സതീശനെ നീക്കം ചെയ്തു കൊണ്ടുള്ള ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പിട്ടു. ഇ​ന്ന് വൈ​കീ​ട്ടോ​ടെ ഉ​ത്ത​ര​വി​റ​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് പരസ്യമായി നിലപാട് സ്വകീരിച്ച വ്യക്തിയാണ് സതീശന്‍. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെ ഇന്ന് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പി​ന്നാ​ലെ​യാ​ണ് സ​തീ​ശ​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​ത്.

മാണിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കുന്ന ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. സ​തീ​ശ​നാ​ണ് വി​ജി​ല​ന്‍​സി​നു വേ​ണ്ടി ഇ​ന്ന് ഹാ​ജ​രാ​യ​ത്. ഇ​തി​നെ വി​ജി​ല​ന്‍​സ് നി​യ​മോ​പ​ദേ​ശ​ക​ന്‍ പിസി അഗസ്റ്റിന്‍ എ​തിര്‍ത്തു. തു​ട​ർ​ന്നു വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ടു​ക​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​യാ​ല്‍ ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ഴു​മോ​യെ​ന്നും ചോ​ദിച്ചു.

അ​ഭി​ഭാ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രാ​ണ് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇതിനു പിന്നാലെയാണ് വിജിലന്‍സ്‌ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും നീക്കിക്കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

അതേസമയം, പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ കാര്യം അറിഞ്ഞിട്ടില്ലെന്ന് സതീശന്‍ പ്രതികരിച്ചു. കേസില്‍ യുക്തമായ നിലപാട് ആണ് സ്വീകരിച്ചത്. ആര് അഴിമതി കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹം. ജൂണ്‍ ആറിന് തന്റെ നിലപാട് കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പമാണൊ എന്ന് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ഉടനെയായിരുന്നു ബാർ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെപി സതീശനെ നിയമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :