കെപി നമ്പൂതിരിയുടെ ഭാര്യ 105ാം വയസ്സില്‍ അന്തരിച്ചു; ചിതയ്ക്ക് തീകൊളുത്തിയത് 90 വയസുള്ള മകന്‍

105 വയസുള്ള അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത് 90 വയസുള്ള മൂത്തമകന്‍

തൃശ്ശൂര്‍| priyanka| Last Updated: ബുധന്‍, 3 ഓഗസ്റ്റ് 2016 (11:57 IST)
കെപി നമ്പൂതിരീസ് ആയുര്‍വേദിക്‌സ് സ്ഥാപകന്‍ കെപി നമ്പൂതിരിയുടെ ഭാര്യ ആര്യ അന്തര്‍ജനം കഴിഞ്ഞ ദിവസം അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അവശതകളെ തുടര്‍ന്ന് 105ാം വയസിലായിരുന്നു അന്ത്യം. അന്തര്‍ജനത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയതും അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തതും 90 വയസുള്ള മൂത്ത മകന്‍ ഗംഗാധരന്‍ നമ്പൂതിരിയാണ്.

തൃശ്ശൂര്‍ വടക്കേടത്ത് ഗ്രാമത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. 12ാം വയസിലായിരുന്നു കെപി നമ്പൂതിരിയുമായി ആര്യ അന്തര്‍ജനത്തിന്റെ വിവാഹം നടന്നത്. 15ാം വയസില്‍ മൂത്തമകന്‍ ഗംഗാധരന് ജന്മം നല്‍കി. മൂത്ത മകന്റെ ശതാഭിഷേക ചടങ്ങുകള്‍ക്ക് അമ്മ ആര്യ അന്തര്‍ജനം നേതൃത്വം നല്‍കിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :