തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 25,33024 വോട്ടര്‍മാര്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 24 നവം‌ബര്‍ 2020 (12:55 IST)
കോഴിക്കോട്:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയിലുള്ളത് 25,33,024 വോട്ടര്‍മാര്‍. ഇതില്‍ 12,08,545 പുരുഷന്മാരും 13,24,449 സ്ത്രീകളും 30 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1,064 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഒരു കോര്‍പ്പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റികള്‍, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലുള്ളത്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ 4,62,000 വോട്ടര്‍മാരാണുള്ളത്. 2,19,609 പുരുഷ വോട്ടര്‍മാരും 2,42,387 സ്ത്രീ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഒരു പ്രവാസിയും കോര്‍പറേഷനിലുണ്ട്. മുനിസിപ്പാലിറ്റി തലത്തില്‍ കൊയിലാണ്ടി 58,719, വടകര 60,209, പയ്യോളി 40,961, രാമനാട്ടുകര 28,806, കൊടുവളളി 40,364, മുക്കം 33,749, ഫറോക്ക് 42,998 വീതം വോട്ടര്‍മാരുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :