കൊട്ടിയൂർ പീഡനം: രണ്ടുപേർ വിചാരണ നേരിടണം, മൂന്നുപേരെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കി

Sumeesh| Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (15:18 IST)
കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ രണ്ട് പേർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മൂന്നു പേരെ കോടതി പ്രതിസ്ഥനത്തുനിന്നും ഒഴിവാ‍ക്കി.

ഫാദർ തോമസ് ജോസഫ് തേരകം, ഡോക്ടർ ബെറ്റി എന്നിവർ കേസിൽ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. കേസിൽ മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായിരുന്ന ഡോ. ടെസി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരെയാണ് തെളിവില്ലാത്ത സാഹചര്യത്തിൽ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയത്.

പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കി എന്നതാണ് കേസ്. കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്ന ഫാദർ വടക്കുഞ്ചേരി പീഡിപ്പിച്ചതിനെ തുടർന്ന് 16 കാരി ഗർഭിണിയാവുകയായിരുന്നു.

ഒരു സ്വകര്യ ആശുഒപത്രിയിൽ പെൺകുട്ടി പ്രസവിച്ച ഉടനെ വയനാട്ടിലെ അനാഥാലയത്തിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു. കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ഡിസ്ട്രീക്റ്റ് സെഷന്‍സ് കോടതിയില്‍ ഇന്ന് ആരംഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :