തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതിന് പിന്തുണയെന്ന് പിസി ജോര്‍ജ്

കോട്ടയം| JOYS JOY| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (10:09 IST)
സംസ്ഥാനത്ത് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ് എം എല്‍ എ. താനും തനിക്കൊപ്പം നില്‍ക്കുന്നവരും എല്‍ ഡി എഫിന്റെ പിന്തുണയ്ക്കും.

താനുമായി ബന്ധമുള്ളവര്‍ എല്‍ ഡി എഫിനൊപ്പം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ
കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരസ്കരിക്കപ്പെടും. ക്രിസ്ത്യാനി എന്ന വര്‍ഗീയത ഉള്ളതു കൊണ്ടാണ് ബിഷപ്പുമാര്‍ മാണിക്കെതിരെ മിണ്ടാത്തതെന്നും പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം, എസ് എന്‍ ഡി പിയുമായുള്ള കൂട്ടുക്കെട്ടില്‍ ബി ജെ പിക്ക് നേട്ടമുണ്ടാകുമെന്നും എന്നാല്‍, ഭാവിയില്‍ എസ് എന്‍ ഡി പിക്ക് എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :