കോന്നി പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്

കോന്നി പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്

കൊച്ചി| joys joy| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (13:07 IST)
കഴിഞ്ഞവര്‍ഷം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോന്നി പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ഇവരുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം വ്യക്തമാക്കുന്നു.

കോന്നി സ്വദേശികളും പ്ലസ് ടു വിദ്യാര്‍ത്ഥികളുമായ ആതിര ആര്‍ നായര്‍, എസ് രാജി, ആര്യാ സുരേഷ് എന്നിവരെ കഴിഞ്ഞവര്‍ഷം ജൂലൈ ഒമ്പതിനായിരുന്നു കാണാതായത്. അടുത്തദിവസം പാലക്കാട് പൂക്കോട്ടുകുന്ന് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ചാടി ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആതിര, രാജി എന്നിവര്‍ സംഭവ സ്ഥലത്തും ഗുരുതരമായി പരുക്കേറ്റ ആര്യാ സുരേഷ് പിന്നീട് ആശുപത്രിയിലും വെച്ചായിരുന്നു മരിച്ചത്. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടികള്‍ പിന്നീട് പഠനത്തില്‍ പിറകോട്ടു പോയിരുന്നു. പ്ലസ്ടുവിന് മാർക്ക് കുറയുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ മൂവർക്കും ആശങ്കയുണ്ടായിരുന്നു. ഇതാണ് പെണ്‍കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അടൂര്‍ ഡി വൈ എസ് പി റഫീക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :