മരിച്ച കൗണ്‍സിലര്‍ പരലോകത്തു നിന്നും വോട്ട് അഭ്യര്‍ഥിച്ച് കത്തെഴുതി - നാണക്കേടില്‍ തലകുനിച്ച് ബിജെപി - ഒന്നുമറിയാതെ കോകില

കൊല്ലം, ബുധന്‍, 4 ജനുവരി 2017 (17:14 IST)

Widgets Magazine
 Kollam Corporation ,  BJP councillor Kokila S Kumar , kokila dies , BJP , Election , Kollam , ബിജെപി , കോകില എസ് കുമാര്‍ , കൊല്ലം കോര്‍പ്പറേഷന്‍ , കോകിലയുടെ കത്ത് , ബിജെപി
അനുബന്ധ വാര്‍ത്തകള്‍

കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിനായി ബിജെപി നടത്തിയ അതിരുകടന്ന പ്രവൃത്തി വിവാദമാകുന്നു. വാഹനാപകടത്തില്‍ മരിച്ച കൗണ്‍സിലര്‍ കോകില എസ് കുമാറിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ച് പുറത്തിറങ്ങിയ കത്താണ് നവമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും ഏറ്റുവാങ്ങുന്നത്.

കോകിലയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോകിലയുടെ അമ്മ ബി ഷൈലജയായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. അമ്മയ്‌ക്കു വേണ്ടി കോകില ‘പരലോകത്തു’ നിന്നും എഴുതിയ കത്താണ് ഇതെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.

നേരിട്ട് വോട്ട് ചോദിക്കാന്‍ വിധി അനുവദിച്ചില്ലെന്നും തനിക്ക് നല്‍കിയ പിന്തുണ അമ്മയും നല്‍കി തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് കത്തില്‍ 'മരിച്ച' കോകില ആവശ്യപ്പെടുന്നു. എന്റെ ഈ മോഹം എല്ലാവരും സാധിച്ച് തരുമെന്ന പ്രതീക്ഷയോടെ ഞാന്‍ നിര്‍ത്തുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

അന്തരിച്ച യുവ കൗണ്‍സിലറുടെ പേരില്‍ വോട്ട് ലക്ഷ്യമാക്കി ബിജെപി നേതാക്കള്‍ പുറത്തിറക്കിയ കത്ത് ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങി കഴിഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെ തന്ത്രം വില കുറഞ്ഞതാണെന്നാണ് യുഡിഎഫും സിപിഎമ്മും വ്യക്തമാക്കിയത്.

 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് വെറുതെയിരുന്നാല്‍ മതി; ഭൈരവയും സിങ്കം 3യും യൂത്ത് കോണ്‍ഗ്രസ് തടയും!

സിനിമാസമരം അനിശ്ചിതമായി തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്‍ മണിയന്‍‌പിള്ള രാജു പറഞ്ഞ ...

news

ബലാത്സംഗം ചെയ്യാന്‍ ശ്രമം; മകള്‍ പിതാവിനെ കാലപുരിക്കയച്ചത് ഇങ്ങനെ - പൊലീസും കണ്ണടച്ചു

വീടിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്‌ക്കടിച്ചു കൊന്നു. ...

news

മോദി ജനത്തെ വഞ്ചിക്കുന്നോ ?; മിണ്ടാതെ ആര്‍ബിഐ - തൊട്ടതിനെല്ലാം സര്‍വീസ് ചാര്‍ജ് - നടക്കുന്നത് വന്‍കൊള്ള

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ നട്ടം തിരിഞ്ഞ ജനത്തെ കൂടുതല്‍ ...

Widgets Magazine