അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരനെതിരെ കേസ്

കഴക്കൂട്ടം| Sajith| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (10:44 IST)
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കുറ്റവുമായി ബന്ധപ്പെട്ട് പതിനാലുകാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുളത്തൂര്‍ കോരാളം കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ അടുത്തു താമസിക്കുന്ന വീട്ടിലെ പതിനാലുകാരന്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

കഴിഞ്ഞ ബുധനാഴ്ച കുട്ടിയുടെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് കുട്ടി മിഠായി വാങ്ങാന്‍ അടുത്തുള്ള കടയില്‍ പോയപ്പോഴായിരുന്നു കുട്ടിയെ കൊണ്ടുപോയി പതിനാലുകാരന്‍ പീഡിപ്പിച്ചത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.

കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :