വിവാദങ്ങളുടെ കൂമ്പാരം, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പോരായ്മ‌യുണ്ട്: സി പി ഐ എം

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടെന്ന് സി പി എം

തിരുവനന്തപുരം| aparna shaji| Last Updated: വെള്ളി, 24 മാര്‍ച്ച് 2017 (08:14 IST)
തുടർച്ചയായ വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നുവെന്ന് സി പി എം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. സര്‍ക്കാര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലടങ്ങിയ രേഖ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ വെച്ചു.

സർക്കാർ പ്രവർത്തനം വിലയിരുത്തുക എന്നതായിരുന്നു സെക്രട്ടറിയേറ്റിന്റെ അജണ്ട. പത്തുമാസം സര്‍ക്കാരിനെ വിലയിരുത്താനുള്ള ചെറിയ കാലയളവാണ്. ജനങ്ങള്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാരായതിനാല്‍ അതിന്റെ ഭാരവുമുണ്ട്. എന്നിങ്ങനെ നിരീക്ഷണങ്ങൾ യോഗത്തിൽ നടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :