പുതിയ ബാറുകള്‍ തുറക്കാന്‍ തീരുമാനമായിട്ടില്ല, സുപ്രീം‌കോടതി വിധി നടപ്പാക്കുകയാണ് ചെയ്യുന്നത്: കോടിയേരി ബാലകൃഷ്ണന്‍

പുതിയ ബാറുകള്‍ തുറക്കില്ല: കോടിയേരി

അപര്‍ണ| Last Modified തിങ്കള്‍, 19 മാര്‍ച്ച് 2018 (10:19 IST)
സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ ബാറുകള്‍ തുറക്കില്ലെന്നും സുപ്രീം‌കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

ഈ നടപടികളെ മാധ്യമങ്ങള്‍ വക്രീകരിച്ചു കാണിക്കുകയാണ്. പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറയ്ക്കാനുളള ശ്രമങ്ങളാണു നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും ഒരേ ആശയങ്ങള്‍ പങ്കു വയ്ക്കുന്നവരാണെന്നും കോടിയേരി ആരോപിച്ചു.

സംസ്ഥാനത്തു പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ഇന്നലെ പറഞ്ഞിരുന്നു. അടച്ചുപൂട്ടിയ ബാറുകൾ മാത്രമേ തുറക്കുവെന്നും പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :