മന്ത്രിസ്ഥാനം എൻസിപിക്ക് അര്‍ഹതപ്പെട്ടതാണെന്ന് കോടിയേരി

സർക്കാർ ഭൂമി കയ്യേറി സിപിഎം നേതാക്കൾ പാർട്ടി ഗ്രാമം സൃഷ്ടിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം: കോടിയേരി ബാലകൃഷ്ണൻ

കൊച്ചി| Aiswarya| Last Updated: തിങ്കള്‍, 27 മാര്‍ച്ച് 2017 (14:02 IST)
മന്ത്രിസ്ഥാനം രാജിവച്ച എ കെ ശശീന്ദ്രന് പകരം ആരു മന്ത്രിയാവണമെന്ന് തീരുമാനിക്കേണ്ടത് എൻസിപിയാണെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സര്‍ക്കാറിനെ ഇല്ലാതാക്കാന്‍ ചില ശക്തികള്‍ ഗൂഡാലോചന നടത്തുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു. കുടാതെ എൻസിപിക്ക് അർഹതപ്പെട്ടതാണ് മന്ത്രിസ്ഥാനമെന്നും അവരുടെ ആഭ്യന്തരകാര്യത്തിൽ സിപിഎം ഇടപെടില്ലെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോടു സംസാരിച്ചു.

മൂന്നാർ കയ്യേറ്റ വിഷയത്തിലെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും
പാർട്ടിഗ്രാമം എന്നൊന്ന് കേരളത്തിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കണിച്ചു. അതേസമയം അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി സിപിഎം നേതാക്കൾ പാർട്ടി ഗ്രാമം സൃഷ്ടിച്ചുവെന്ന ആരോപണത്തിലാണ് കോടിയേരിയുടെ ഈ പ്രതികരണം. സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും സബ് കലക്ടർ മുഖ്യമന്ത്രിയുടെ കീഴിലാണെന്നും ഇക്കാര്യത്തിൽ റവന്യൂവകുപ്പിന് റോളില്ല എന്നും അദ്ദേഹം വ്യക്തമാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :