കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ മെച്ചപ്പെട്ട ക്രമസമാധാനനിലയാണ് ഇപ്പോൾ കേരളത്തിലുള്ളത്: കോടിയേരി

ചലച്ചിത്ര നടിയ്ക്ക് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന് കോടിയേരി

തിരുവനന്തപുരം| സജിത്ത്| Last Updated: ഞായര്‍, 19 ഫെബ്രുവരി 2017 (10:46 IST)
പ്രമുഖ ചലച്ചിത്ര നടിക്ക് നേരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ ഒരു സംഭവത്തോടെ സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ എത്രയോ മെച്ചപ്പെട്ട ക്രമസമാധാനനിലയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയെക്കാൾ മികച്ച നേതാവാണ് താനെന്ന് വരുത്തിതീർക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സർക്കാറിനെ പഴിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രത്തിന്റെ ജോലികള്‍ക്കായി തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് ചലച്ചിത്ര നടിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമിസംഘം രണ്ടു മണിക്കൂറോളം പല വഴികളിലൂടെ വാഹനത്തില്‍ ചുറ്റിക്കറങ്ങി നടിയെ ഉപദ്രവിച്ചതായാണ് പരാതി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :