ഡിജിപിക്കെതിരെ നടപടി ആവശ്യമില്ല, പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ തിരുത്താനുളള ശേഷി സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ തിരുത്താനുളള ശേഷി പാര്‍ട്ടിക്കുണ്ടെന്ന് കോടിയേരി

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (16:38 IST)
ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ ഡിജിപിയെ മാറ്റേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തും. അതിനുള്ള ശേഷി സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ടെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് സ്വീകരിച്ച നടപടി സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.

ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കുടുംബം ഇന്നുമുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കിയാണ് പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ടത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചായിരുന്നു അറസ്റ്റ് ചെയ്തു നീക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :