"ഒരു മഹാനടന്റെ അവസരവാദ വിലാപം"; മോഹന്‍ലാലിനെതിരെ എം ഐ ഷാനവാസ് എം പിയുടെ ഫേസ്‌‌ബുക്ക് പോസ്റ്റ്

കൊച്ചി, സംഘപരിവാര്‍, സിനിമ kochi, sankaparivar, cinema
കൊച്ചി| Sajith| Last Updated: ചൊവ്വ, 23 ഫെബ്രുവരി 2016 (16:05 IST)
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെതിരെ എം ഐ ഷാനവാസ് എം പി രംഗത്ത്. ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയവര്‍ വസ്തുതകള്‍ മനസ്സിലാക്കാതെ അപക്വമായി പ്രതികരിച്ചാലും ജീവിച്ചിരിക്കുന്ന ഇന്ത്യയെ കൊല്ലാന്‍ കഴിയുമെന്ന യാഥാര്‍ഥ്യം മോഹന്‍ലാലിനെ പോലെയുള്ളവര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. "ഒരു മഹാനടന്റെ അവസരവാദ വിലാപം" എന്ന തലക്കെട്ടോടെയാണ് തന്റെ ഫേസ്‌‌ബുക്ക് പോസ്റ്റില്‍ മോഹന്‍ലാലിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.

മഹാനടന്മാരായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും ഉണ്ടായ അനുഭവം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലു വിളിയായിരുന്നു. എന്നാല്‍ ഈ രണ്ടു നടന്മാരോടും പാകിസ്ഥാനിലെക്ക് പോകാന്‍ സംഘപരിവാര്‍ ശക്തികള്‍ ആക്രോശിച്ചപ്പോള്‍ മോഹന്‍ലാലിനെ എവിടേയും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറിഞ്ഞോ അറിയാതേയൊ താന്‍ ആരാദിക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരന്‍ വര്‍ഗ്ഗീയ ശക്തികളുടെ തേച്ചുമിനുക്കിയ കത്തിയായി മാറുമ്പോള്‍ ലജ്ജ കൊണ്ട് നമ്മള്‍ക്ക് തല താഴ്ത്താം-പോസ്റ്റില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :