കൊച്ചി മെട്രോ; പ്രവര്‍ത്തനങ്ങള്‍ തൃപ്തിരം,കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കും: വെങ്കയ്യ നായിഡു

കൊച്ചി| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (14:21 IST)
കൊച്ചി മെട്രോയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും മെട്രോ പദ്ധതി രണ്ടാംഘട്ടമായി കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്നും
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

കൊച്ചി മെട്രോയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വെങ്കയ്യ നായിഡു.ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കും കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമാണ് മെട്രോ നീട്ടാന്‍ ഉദ്ദേശിക്കുന്നതെന്നും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ഡിപ്പോയില്‍ മെട്രോയ്ക്ക് ഒരു സ്‌റ്റേഷന്‍ നിര്‍മിക്കാനും പദ്ധതിയുണ്ടെന്നും നായിഡു അറിയിച്ചു.

ഇത്കൂടാതെ അങ്കമാലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും കാക്കനാട് നിന്ന് ഇന്‍ഫോ പാര്‍ക്കിലേക്കും മെട്രോ റൂട്ട് നീട്ടുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :