Widgets Magazine Widgets Magazine
Widgets Magazine

പ്രധാനമന്ത്രിയുടെ സൗകര്യമാണ് നോക്കുന്നത്, പു​റ​ത്തു​വന്ന വാര്‍ത്തകള്‍ തെറ്റ്; കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം, വെള്ളി, 19 മെയ് 2017 (19:49 IST)

Widgets Magazine
  Pinarayi vijayan , Kochi metro , narendra modi , CPM , kummanam , നരേന്ദ്ര മോദി , പിണറായി വിജയൻ , മെട്രോ , കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ ഉദ്​ഘാടനത്തി​​​ന്റെ തിയതി നിശ്​ചയിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.  മെയ്​ മുപ്പതിനാണ്​ ഉദ്​ഘാടനമെന്ന വാർത്തകൾ തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ​ങ്കെടുക്കാൻ ഒരു തിയതിക്കായുള്ള ശ്രമമാണ്​ നടത്തുന്നത്​. അത്​ ലഭിച്ചതിന്​ ശേഷ​മേ ഉദ്​ഘാടനം തിയതി സംബന്ധിച്ച്​ അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നും പിണറായി കൂട്ടിച്ചേർത്തു.

മെട്രോയുടെ ഉദ്​ഘാടനവുമായി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പു​റ​ത്താണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരുകയെന്നതാണ് സംസ്ഥാനം ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ക്ഷണിച്ച് ഏപ്രില്‍ 11ന് കത്തയച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. അ​ടു​ത്തു​ത​ന്നെ ഒ​രു തി​യ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ്
അ​റി​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ക​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ കാ​ര​ണം ഇ​തേ​വ​രെ ഉ​ദ്ഘാ​ട​ന​ദി​വ​സം തീ​രു​മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

​നേരത്തെ ഈ മാസം മുപ്പതിന് കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ വ്യക്​തമാക്കിയിരുന്നു. ഇതാണ് ഉദ്ഘാടനം സംബന്ധിച്ചുള്ള വിഷയങ്ങളില്‍ വിവാദമുണ്ടാകാന്‍ കാരണമായത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

എന്നെയും പാര്‍വതിയേയും ഒഴിവാക്കിയതിന് കാരണം അതാകാം; സിനിമയിലെ വനിതാ കൂട്ടായ്മയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിച്ച ...

news

ഇടതു- വലതു പാര്‍ട്ടികള്‍ മാക്രികൂട്ടങ്ങളോ ?; ആയുധം എടുക്കുന്നവനെ അവസാനിപ്പിക്കുമെന്ന് പറയൂ - മുഖ്യമന്ത്രിക്കെതിരെ സുരേഷ്‌ഗോപി

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുരേഷ് ഗോപി എംപി. ...

news

എ ടി എം തട്ടിപ്പിലൂടെ മുപ്പതിനായിരം നഷ്ടപ്പെട്ടു

എ ടി എം തട്ടിപ്പിലൂടെ ബി എസ് എൻ എൽ എഞ്ചിനീയർക്ക് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടു. ...

news

ബാലികമാരെ പീഡിപ്പിച്ച അറുപതുകാരൻ പിടിയിൽ

കേവലം പത്ത് വയസുപോലും തികയാത്ത മൂന്ന് ബാലികമാരെ സ്ഥിരമായി പീഡിപ്പിച്ചു വന്ന അറുപതുകാരനെ ...

Widgets Magazine Widgets Magazine