അഭിഭാഷകരുടെ അതിക്രമം: നാണംകെട്ട, നെറികെട്ട അഭിഭാഷകക്കൂട്ടത്തിൽ താനില്ല, പെണ്ണുകേസിലെ പ്രതിക്ക് കുടപിടിക്കാൻ തന്നെ കിട്ടില്ലെന്ന് അഭിഭാഷക

അഭിഭാഷകരുടെ അതിക്രമം: പെണ്ണുകേസിലെ പ്രതിക്ക് കുടപിടിക്കാൻ തന്നെ കിട്ടില്ലെന്ന് അഭിഭാഷക

കൊച്ചി:| aparna shaji| Last Modified വെള്ളി, 22 ജൂലൈ 2016 (11:51 IST)
ഹൈക്കോടതി വളപ്പിലും വഞ്ചിയൂർ കോടതിയിലും മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. പെണ്ണ് കേസിൽ പ്രതിയായ ഒരു സഹപ്രവർത്തകന് കുട പിടിക്കാൻ, ചൂട്ടു കത്തിച്ചു പിടിച്ചു അവനെ വീട്ടിൽ തിരിച്ച് എത്തിയ്ക്കാൻ, മാധ്യമ ക്യാമറകളിൽ നിന്നു അവനെ ഒളിപ്പിച്ചു നിർത്തുക എന്നതാണ് ഒരു അഭിഭാഷസംഘടന എന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എങ്കിൽ തന്നെ അതിന് കിട്ടില്ലെന്ന് സംഗീത വ്യക്തമാക്കുന്നു.

എന്റെ അഭിപ്രായം പ്രകടിപ്പിച്ചുവെന്ന് കരുതി എന്റെ നെഞ്ചത്തേക്ക് കയറാൻ വരണ്ട. എനിക്കാണെങ്കിൽ നെഞ്ച് അൽപം കൂടുതലും നട്ടെലിന് അല്പം ബലകൂടുതലും ഉള്ളതാണ്. എന്ത് വിപ്ലവം ഉണ്ടാക്കാനായിട്ടാണ് എങ്കിലും, ഇനി അതല്ല എന്റെ തന്നെ തല പോകുന്ന കാര്യമാണ് എങ്കിൽ കൂടി, കേസ് കോടതിയിൽ പോസ്റ് ചെയ്യതിട്ടുള്ള ദിവസം നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ കേസിൽ കോടതിയിൽ ഹാജരാകാതെ ഇമ്മാതിരി നാണംകെട്ട, നെറികെട്ട, ബോധംകെട്ട വേഷംകെട്ടുകൾ ഉറിഞ്ഞാടുന്ന അഭിഭാഷകക്കൂട്ടത്തിൽ ഈ സംഗീത ലക്ഷ്മണ ഉണ്ടാവില്ല. എന്നും അവർ വ്യക്തമാക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :