വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയെ എന്തിന് ഭയക്കണം?- കെഎം മാണി

 കെഎം മാണി , കേരളാ കോണ്‍ഗ്രസ് (എം) , എസ്എന്‍ഡിപി
കോട്ടയം| jibin| Last Updated: ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (20:08 IST)
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നറിയിപ്പുമായി കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണി. എസ്എന്‍ഡിപി രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയെ തങ്ങള്‍ക്ക് ഭയമില്ല. വെള്ളാപ്പള്ളിയുടെ പാര്‍ട്ടി വന്നതിനു ശേഷം അതിനെകുറിച്ചു നോക്കാം. അല്ലാതെ ഇപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് ഭയക്കേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു.

അതേസമയം, ഇന്ന് കൊച്ചിയിൽ ചേര്‍ന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ആഞ്ഞടിച്ചിരുന്നു.
കേരളത്തിൽ വിഭാഗീയത വളർത്താൻ ബിജെപി ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജനം ചുട്ടമറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന ബിജെപിക്ക് ജനം നല്ല മറുപടി നല്‍കും. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ നരേന്ദ്ര മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അവരുടെ വാക്കും പ്രവർത്തികളും തമ്മിൽ ബന്ധമില്ല. സംസ്ഥാനത്ത് വിഭാഗീയത വളർത്താനുള്ള ബിജെപി ശ്രമത്തെ കേരളം തള്ളിക്കളയും. കേരളം ഒരിക്കലും വർഗീയതയെ പ്രോത്സാഹിപ്പിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :