ജോര്‍ജിന്റെ കാര്യത്തില്‍ വ്യാഴാഴ്‌ച തീരുമാനം ഉണ്ടാകില്ല: മുഖ്യമന്ത്രി

കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , പിസി ജോര്‍ജ്  , ഉമ്മന്‍ചാന്‍ണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (12:57 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മാണിയുടെ ആവശ്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും. അതിനാല്‍ വിഷയത്തില്‍ വ്യാഴാഴ്‌ച തീരുമാനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാന്‍ണ്ടി.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് കെഎം മാണി ശക്തമായി ആവശ്യപ്പെടുകയും
മുഖ്യമന്ത്രി അത് സമ്മതിക്കുകയും ചെയ്താല്‍ കേരളാ കോണ്‍ഗ്രസ് സെക്യുലറിനെ ഘടകക്ഷിയായി പരിഗണിക്കണമെന്നാണ് പിസി ജോര്‍ജിന്റെ ആവശ്യം. എന്നാല്‍ കെഎം മാണി, പിജെ ജോസഫ്, പിസി ജോര്‍ജ് എന്നിവരെ സംയുക്തമായി സംബന്ധിച്ച ഒരു വട്ട ചര്‍ച്ച കൂടി നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. അതിനാല്‍ വിഷയത്തില്‍ തീരുമാനം ഇനിയും വൈകുമെന്നാണ് അറിയുന്നത്.

എന്നാല്‍ വ്യാഴാഴ്ച തന്നെ തീരുമാനം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കെ എം മാണിയും ജോസ് കെ മാണിയും. വ്യാഴാഴ്ച തീരുമാനം അറിയിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകുമെന്ന അന്ത്യശാസനമാണ് കെ എം മാണി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :