സ്ഥാനമില്ലെങ്കില്‍ താന്‍ നൂറിരട്ടി ശക്തന്‍, മാണി വരും തെരഞ്ഞെടുപ്പില്‍ തോല്‍ക്കും: ജോര്‍ജ്

  കെഎം മാണി പിസി ജോര്‍ജ് വിഷയം , കേരളാ കോണ്‍ഗ്രസ്
കോട്ടയം| jibin| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (10:59 IST)
കെഎം മാണി പിസി ജോര്‍ജ് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുവെന്ന് വ്യക്തമാക്കികൊണ്ട് ജോര്‍ജ് വീണ്ടും രംഗത്ത്.
സ്ഥാനമില്ലാത്ത പിസി ജോര്‍ജ് സ്ഥാനമുള്ള ജോര്‍ജിനേക്കാള്‍ നൂറിരട്ടി ശക്തനായിരിക്കുമെന്നും. അടുത്ത തെരഞ്ഞെടുപ്പില്‍ മാണി പാലായില്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ജോസഫ് ഗ്രൂപ്പ് ഇതുവരെ മിണ്ടാത്തതില്‍ ദുരൂഹതയുണ്ട്. തനിക്കെതിരെ പട നയിക്കാന്‍ ജോസഫ് ഗ്രൂപ്പിനെ രംഗത്ത് ഇറക്കാനുള്ള ശ്രമത്തിനായി പലതും വിട്ട് കൊടുക്കേണ്ടി വന്നിട്ടുണ്ടാകും. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ മാണി തന്നെയാണ് ശ്രമിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ തനിക്ക് പലതും തുറന്ന് പറയേണ്ടി വരും. അങ്ങനെ പറയാന്‍ തുനിഞ്ഞാല്‍ പിന്നെ എല്ലാം വെട്ടിത്തുറന്ന് പറയും. എന്നാല്‍ യുഡിഎഫിന്റെ മാന്യമായ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. മാന്യന്മാരായ പാര്‍ട്ടി എംഎല്‍എമാര്‍ മാണിക്കെതിരെ പറഞ്ഞു നടന്നത് എന്താണെന്നറിയാം. ഈ സാഹചര്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നവനല്ല താനെന്നും ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :