പിള്ളയാണ് താരം: മുഖ്യമന്ത്രിയും സുധീരനും കൂടിക്കാഴ്ച നടത്തി

കെഎം മാണി , ബാര്‍ കോഴ , യുഡിഎഫ് യോഗം , പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 27 ജനുവരി 2015 (14:14 IST)
ധനമന്ത്രി കെഎം മാണിക്കെതിരെ ഉയര്‍ന്നുവന്ന ബാര്‍ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്‌ച യുഡിഎഫ് നേതൃയോഗം ചേരാനിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്‌ച രാവിലെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

ബുധനാഴ്‌ച ചേരാന്‍ പോകുന്ന യുഡിഎഫ് യോഗത്തിലെ വിഷയങ്ങളിലാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നാണ് സൂചന. അതേസമയം മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിയും സുധീരനും തമ്മില്‍ ചര്‍ച്ചനടത്തുകയും ചെയ്തു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ വ്യക്തമായിട്ടില്ല.

കെഎം മാണിക്കെതിരെ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവനയും. പിള്ള മുന്നാക്ക വികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാകുമ്പോള്‍. പിള്ളയെ എല്‍ഡിഎഫ് ക്ഷണിച്ചതും ചര്‍ച്ചയ്ക്ക് വരാനാണ് സാധ്യത. യോഗത്തില്‍ പിള്ള പങ്കെടുക്കേണ്ടെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :