ചുംബന സമരം ചലചിത്ര മേള വേദിയിലും

തിരുവനന്തപുരം:| Last Updated: ശനി, 13 ഡിസം‌ബര്‍ 2014 (16:45 IST)
തിരുവനന്തപുരത്ത് അന്താ‍രാഷ്ട്ര വേദിയില്‍ ചുംബന സമരം നടന്നു.ചലചിത്രമേളയുടെ പ്രധാന വേദിയായ തിരുവന്തപുരംകൈരളി തിയ്യേറ്ററിന്​ മുന്നിലായിരുന്നു സമരം.ഫാസിസത്തിനെതിരെ സമര ചുംബനമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ചുംബന സമരം. സമരത്തില്‍ മാധ്യമ പ്രവര്‍ത്തക കെ കെ ശാഹിന, എ‍ഴഉത്തുകാരി ജെ ദവിക തുടങ്ങിയവരുടെ നേതൃത്വത്തില്‍ പത്തോളം പേര്‍ പങ്കെടുത്തു.

മേളക്കെത്തിയ ഡെലിഗേറ്റ്സിനെ മാത്രമാണ്
തിയ്യറ്റര്‍ പരിസരത്തേക്ക് കടത്തിവിട്ടിരുന്നുളളൂ. അതിനാള്‍ സമരത്തിനെ എതിര്‍ക്കാന്‍ പുറത്ത് ആരുമെത്തിയിരുന്നില്ല. എന്നാല്‍ പ്രതിഷേധവുമായി ഒരു സംഘം ചലിത്രമേള പ്രതിനിധികളെത്തിയത്​ നേരിയ സംഘര്‍ഷത്തിനിടയാക്കി. കൊച്ചിയിലും കോഴിക്കോട്ടും നടന്ന സമരത്തിന്‍റെ തുടര്‍ച്ചയാണ്​ ഈ സമരമെന്ന് സംഘാടകര്‍ പറഞ്ഞു. സമരത്തെ മുന്‍നിര്‍ത്തി തിയ്യേറ്ററിനും പരിസരത്തും കനത്ത പൊലീസ്​ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :