ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു; ബംഗ്ലാദേശുകാരന്‍ പിടിയില്‍

Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (18:24 IST)
ഒമാനില്‍ മലയാളിയായ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. പത്തനംതിട്ട സ്വദേശി പ്രജിത് മുരളീധരനാണ്(26) കൊല്ലപ്പെട്ടത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ബംഗ്ലാദേശ് സ്വദേശി പിടിയിലായതായി പോലീസ് അറിയിച്ചത്.

പ്രജിത് ഒമാന്‍ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ജീവനക്കാരനാണ്. ബുറൈമിയിലുള്ള കമ്പനിയുടെ ഓഫീസിലാണ് കൊല നടന്നത്. കഴിഞ്ഞയാഴ്ചയാണ് പ്രജിത് ഇവിടെ സ്ഥലം മാറിയെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് മറ്റു ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ കമ്പനിയുടെ ബുറൈമിയിലുള്ള ഓഫീസിലാണ് കൊല നടന്നത്. ഓഫീസില്‍ നിന്ന് പണം കവരാനുള്ള ശ്രമത്തിനിടെയാണ് പ്രജിത്ത് കൊല്ലപ്പെട്ടത് എന്നാണ് സൂചന. മണിക്കൂറുകള്‍ക്ക് ശേഷം ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :