കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; 9 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

തിങ്കള്‍, 7 മെയ് 2018 (09:43 IST)

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിനും കനത്ത കാറ്റിനും സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
 
അതേസമയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
 
അടിയന്തര ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു തയാറായിരിക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൊലപാതകം ആത്മഹത്യയാക്കി പൊലീസ്? റിനിയുടെ മരണമൊഴി മാറ്റിയെന്ന് അമ്മ

മകളുടെ കൊലപാതകം ആത്മഹത്യയാക്കാൻ പൊലീസ് ശ്രമിച്ചുവെന്ന പരാതിയുമായി അമ്മ. തിരുവനന്തപുരം ...

news

പൂച്ചയെ ഒന്ന് ഓമനിച്ചതാ, പൂച്ച തിരിച്ചും! - യുവതിക്ക് നഷ്ടമായത് വലത് മാറിടം

പൂച്ചയേയും പട്ടിയേയും ലാളിക്കാത്തവർ ഉണ്ടാകില്ല. വീട്ടിൽ വളർത്തുന്ന നായയ്ക്ക് യജമാനനോട് ...

news

ഉത്സവത്തിന് കൊണ്ടുപോകുന്ന ആനകളെ നാല് തവണ പരിശോധിക്കും, ആനകളെ പീഡിപ്പിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ കേസ്

നാട്ടാന പരിപാലന നിയമം കര്‍ശനമാക്കാന്‍ തീരുമാനം. ഇതോടനുബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ...

news

ദീപ നിശാന്തിന്റെ രക്തം വേണം; കൊലവിളി നടത്തിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസ്

അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കിൽ കൊലവിളി നടത്തിയ ബിജെപി ...

Widgets Magazine