സംസ്ഥാനത്ത് ഭാഗ്യക്കുറി നറുക്കെടുപ്പും അച്ചടിയും താല്‍ക്കാലികമായി നിര്‍ത്തി; നറുക്കെടുപ്പ് നവംബര്‍ 20 മുതല്‍ പുനരാരംഭിക്കും

കേരള ലോട്ടറി നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2016 (17:35 IST)
മുന്തിയ നോട്ടുകള്‍ സംസ്ഥാനത്ത് അസാധുവാക്കിയതിനെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധിയെ മറികടക്കാന്‍ ലോട്ടറിയും. സംസ്ഥാനത്ത് ഭാഗ്യക്കുറി നറുക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. നവംബര്‍ 15 മുതല്‍ 19 വരെ നറുക്കെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ ആണ് ലോട്ടറി ഡയറക്‌ടര്‍ നിര്‍ദ്ദേശം നല്കിയത്.

സംസ്ഥാനസര്‍ക്കാരിന്റെ അച്ചടിസ്ഥാപനമായ കെ ബി പി എസിന് ഇതു സംബന്ധിച്ച അറിയിപ്പ് ഡയറക്‌ടര്‍ കൈമാറി. അതേസമയം, നവംബര്‍ 20 മുതല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് വീണ്ടും ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

എന്നാല്‍, നവംബര്‍ 20 മുതല്‍ 26 വരെ നടക്കേണ്ട പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പും റദ്ദാക്കി.
അപ്രതീക്ഷിതമായി 1000, 500 രൂപകള്‍ പിന്വ‍ലിച്ചതിനെ തുടര്‍ന്ന് ഉണ്ടായ മാന്ദ്യം ലോട്ടറി വില്പ‍നയെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റി വെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :