വ്യാപക ക്രമക്കേട്: കേരള റെഡ്‌ക്രോസ് പിരിച്ചു വിട്ടു; ചെയര്‍മാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റെഡ്‌ക്രോസ് കേരളഘടകം പിരിച്ചു വിട്ടു

thiruvananthapuram, redcross, crime branch തിരുവനന്തപുരം, റെഡ്‌ക്രോസ്, ക്രൈംബ്രാഞ്ച്
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 16 ജൂലൈ 2016 (08:12 IST)
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റെഡ്‌ക്രോസ് കേരളഘടകം പിരിച്ചു വിട്ടു. കൂടാതെ റെഡ്‌ക്രോസ് ചെയര്‍മാന്‍ സുനില്‍ സി കുര്യനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സംസ്ഥാന ആയുഷ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കാണ് സംസ്ഥാന അഡ്മിനിസ്‌ട്രേഷന്‍ ചുമതല. ജില്ലാ ഘടകങ്ങളുടെ ഉത്തരവാദിത്വം അതതു ജില്ലകളിലെ കളക്ടര്‍ക്കര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :