‘ജാങ്കോ... നീ അറിഞ്ഞോ? ഞാൻ പെട്ടു’ - കീ കീ ചലഞ്ചിനെ ട്രോളി കേരള പൊലീസ്

ഹർത്താലിനു പ്രതീതം

അപർണ| Last Updated: ചൊവ്വ, 7 ഓഗസ്റ്റ് 2018 (13:06 IST)

സമൂഹമാധ്യമങ്ങളിൽ നിറയെ ഇപ്പോൾ കീകി ചലഞ്ചാണ്. സെലിബ്രിറ്റികളെല്ലാം കീകി ചലഞ്ചിന്റെ പുറകെയാണ്. കേരളത്തിൽ വരെ കീ കീ ചലഞ്ച് തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. നടുറോഡിൽ കീ കി കളിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി എത്തുകയാണ് കേരള പൊലീസ്.

കീ കി ആരാധകരെ ട്രോളിയാണ് കേരളപൊലീസ് മുന്നറിയിപ്പ് നൽകിയത്. കീകി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് 26 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. നേരത്തെ രാജ്യത്തെ വിവിധ സംസ്ഥാനത്തെ പൊലീസ് സേനകൾ കീകി ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നു.

ഗാനം ഇറങ്ങിയപ്പോൾ തന്നെ വൈറലായിരുന്നു. എന്നാൽ നടുറോഡിൽ ചെയ്യുന്ന ഡാൻസ് വലിയപകടങ്ങളാണ് വരുത്തിവെയ്ക്കുന്നത്. സൗദി അടക്കമുള്ള പല രാജ്യങ്ങളും നിയമം ലംഘിച്ചുള്ള റോഡിലെ ഈ ഡാൻസ് നിരോധിച്ചുകഴിഞ്ഞു. ‌ഇതിനു പിന്നാലെയാണ് ഇത്തരം ആൾക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ കേരള പൊലീസ് ഒരുങ്ങുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :