യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: നാലു പൊലീസുകാരെ സ്ഥലംമാറ്റി - എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം

ആലുവ, ബുധന്‍, 6 ജൂണ്‍ 2018 (19:36 IST)

Widgets Magazine
 transfered , police , usman , പൊലീസ് , ഉസ്‌മാന്‍ , പൊലീസ് പീഡനം , യുവാവ്

ആലുവയില്‍ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. ആലുവ റൂറൽ എസ്‌‌പി ഐജിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവാവിനെ മര്‍ദ്ദിച്ച നാല് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. എഎസ്ഐ  ഇന്ദുചൂഢൻ, സിപിഒമാരായ പുഷ്​പരാജ്​, അബ്​ദുൾ ജലീൽ,
അഫ്‌സൽ എന്നിവരെയാണ്​ സ്ഥലംമാറ്റിയത്. ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിലാണ്​ സംഭവം. പൊലീസുകാർ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന്​ ആരോപിച്ച് കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ (38) എടത്തല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഉസ്മാന്റേതു ഗുരുതര പരുക്കാണെന്നാണു റിപ്പോർട്ട്. താടിയെല്ലിനും നട്ടെല്ലിനും ക്ഷതമുണ്ട്. പൊലീസുകാർ ഗുണ്ടകളെപ്പോലെയാണു പെരുമാറിയതെന്ന് അതിക്രമത്തിനു ദൃക്‌സാക്ഷികളായവർ പറഞ്ഞു.

സംഭവമറിഞ്ഞ് വൻജനാവലി പൊലീസ് സ്‌റ്റേഷനിൽ തടിച്ചുകൂടുകയും സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ഉസ്‌മാനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

കസ്‌റ്റഡിൽയിൽ മൂന്ന് മണിക്കൂർ പിന്നിട്ട ഉസ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാൻ പൊലീസ് നടത്തിയ നീക്കവും സംഘർഷാവസ്ഥ സൃഷ്‌ടിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പച്ചക്കറി നടാനായി കുഴിയെടുത്ത ഭർത്താവിന് കിട്ടിയത് ഭാര്യയുടെ പൂർവകാമുകന്റെ അസ്ഥികൂടം

പച്ചക്കറി നാടാനായി കുഴിയെടുത്ത ഭർത്താവ് കണ്ടത് ഭാര്യയുടെ മുൻ കാമുകന്റെ വെട്ടിനുറുക്കിയ ...

news

ഷാർജ തിരക്കടലിൽ കപ്പലിൽ കുടുങ്ങിക്കിടന്ന 11 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു.

മാസങ്ങളായി ഷാർജ തീരത്ത് കപ്പലിൽ കുടുങ്ങി കിടന്ന ഇന്ത്യയിൽ നിന്നുമുള്ള കപ്പൽ ജീവനക്കാരെ ...

news

രജനിയുടെ അപ്രതീക്ഷിത നീക്കവും കാലയുടെ റിലീസും; തിരിച്ചടിച്ച് കര്‍ണാടക മുഖ്യമന്ത്രി

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ...

news

കൊല്ലത്ത് കരിമ്പനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

കൊല്ലത്ത് യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കൊല്ലം കുളത്തൂപുഴയിലാണ് ...

Widgets Magazine