സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തെ ശാസിച്ച് ഗവർണർ

തിങ്കള്‍, 22 ജനുവരി 2018 (10:10 IST)

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തെ ശാസിച്ച് ഗവർണർ. നയപ്രഖ്യാപന പ്രസംഗത്തിനായി ജസ്റ്റിസ് പി.സദാശിവം എത്തിയപ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിപക്ഷം ഗവർണറെ സ്വീകരിച്ചത്. 
 
നിയമസഭയില്‍ ബഹളം വച്ച പ്രതിപക്ഷത്തെ ഗവര്‍ണര്‍ ശാസിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം നിര്‍ത്തി.
മികച്ച നേട്ടങ്ങളുടെ വര്‍ഷമായിരുന്നു കടന്നു പോയതെന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നിയമപാലനത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്നും ഗവർണർ അറിയിച്ചു.
 
വിലക്കയറ്റം, ഭരണസ്തംഭനം, ക്രമസമാധാന തകർച്ച, കൊലപാതകങ്ങൾ എന്നിവയായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറെ അറിയിക്കുകയും ചെയ്തു.  
 
25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച.  ഫെബ്രുവരി രണ്ടിനു ബജറ്റ് അവതരിപ്പിക്കും. ഏഴിനു സഭാസമ്മേളനം സമാപിക്കുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടി ഭാവനയും നവീനും വിവാഹിതരായി

നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീൻ ആണ് ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. ...

news

മാനവവിഭവശേഷിയിൽ കേരളം ഒന്നാം സ്ഥാനത്ത്, ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നു: ഗവർണർ പി സദാശിവം

ദേശീയ തലത്തിൽ കേരളത്തിനെതിരെ കുപ്രചാരണം നടന്നുവെന്ന് ഗവർണർ പി.സദാശിവം. നിയസമഭയിൽ ...

news

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനു തുടക്കം; നിയമപാലനത്തിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെന്ന് ഗവർണർ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ജസ്റ്റിസ് ...

news

കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന് കരുതണ്ട: നരേന്ദ്ര മോദി

രാജ്യം കണ്ട ഏറ്റവും വലിയ വിജയമാണ് നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

Widgets Magazine