ലക്ഷ്‌മി നായർക്ക് അഞ്ച് വർഷം വിലക്ക്; സിന്‍ഡിക്കേറ്റ് പ്രമേയം പാസായി - തീരുമാനം സര്‍ക്കാരിന് വിട്ടു

തിരുവനന്തപുരം, ശനി, 28 ജനുവരി 2017 (18:39 IST)

Widgets Magazine
  Kerala law academy , Lakshmi nair , SFI , Lakshmi , ABVP , ലക്ഷ്‌മി നായർ , സിൻഡിക്കറ്റ് , ലോ അക്കാദമി , അനുരാധ പി നായർ
അനുബന്ധ വാര്‍ത്തകള്‍

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്‌മി നായർക്ക് കേരള സർവകലാശാല സിൻഡിക്കറ്റ് അഞ്ച് വർഷത്തേക്ക്  വിലക്ക് ഏർപ്പെടുത്തി. പരീക്ഷ ജോലികളിൽനിന്നാണ് വിലക്കിയിരിക്കുന്നത്. പ്രിൻസിപ്പലിനെതിരെ കൂടുതൽ നടപടി സർക്കാറിനും മാനേജ്മെന്‍റിനും​ തീരുമാനിക്കാം. സിൻഡിക്കേറ്റ് യോഗത്തിൽ നടന്ന വോ​ട്ടെടുപ്പിലൂടെയാണ്​ തീരുമാനം സർക്കാരിന്​ വിടാൻ തീരുമാനിച്ചത്​.

ഇന്റേണൽ അസസ്മെന്റിലും പരീക്ഷ നടത്തിപ്പിലും ലക്ഷ്‌മി നായർക്ക് ഇടപെടാനാകില്ല. പരീക്ഷക്കിടെ വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കരുത്, വനിതാ ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഉടൻ നീക്കം ചെയ്യണമെന്നും സിൻഡിക്കേറ്റ് നിർദേശിച്ചു.

ഭാവി മരുമകൾ അനുരാധ പി നായർക്ക് ഇന്റേണൽ മാർക്ക് കൂട്ടി നൽകിയതിനെക്കുറിച്ചും അന്വേഷത്തിന് ഉത്തരവിട്ടു. പരീക്ഷാ അച്ചടക്കസമിതിയാകും ഇതു സംബന്ധിച്ച അന്വേഷണം നടത്തുക. പരീക്ഷാ നടത്തിപ്പുകളും മാർക്ക് ദാനവും സിൻഡിക്കേറ്റ് ഉപസമിതിയും അന്വേഷിക്കും.

ലോ അക്കാദമി വിഷയത്തിൽ ഉചിതമായ നടപടി വേണമെന്ന പ്രമേയത്തെ സിൻഡിക്കേറ്റിലെ ഒമ്പത്​ അംഗങ്ങൾ അനുകൂലിച്ചു. ആറ്​ ​പേർ എതിർത്തു. അഞ്ച്​ കോൺഗ്രസ്​ അംഗങ്ങളും ഒരു സിപിഐ അംഗവുമാണ്​ പ്രമേയത്തെ എതിർത്തത്​. രണ്ട്​ അംഗങ്ങൾ വിട്ടു നിന്നു. ഒരു കോൺഗ്രസ്​ അംഗവും മുസ് ലിം ലീഗ്​ അംഗവുമാണ്​ വിട്ടു നിന്നത്​.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

“അവസരവാദികളായ അഖിലലോക അലവലാതികൾ അഭംഗുരം കുരയ്ക്കട്ടെ”; അഡ്വ. ജയശങ്കറിന് ചുട്ട മറുപടിയുമായി എം സ്വരാജ്

ലോ അക്കാദമി വിഷയത്തില്‍ അഡ്വ. ജയശങ്കറിന് മുഖമടച്ചുള്ള മറുപടിയുമായി എം സ്വരാജ് എംഎല്‍എ. ലോ ...

news

ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥ - വിശദമായ അന്വേഷണത്തിന് ഉത്തരവ്

ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. ...

news

പിണങ്ങി നില്ക്കുന്നവര്‍ കൂട്ടു കൂടണം; പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം; ഉമ്മന്‍ ചാണ്ടിക്കെതിരെ ആന്റണി

പിണങ്ങി നില്‍ക്കാതെ എല്ലാവരും കൂട്ടു കൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ...

news

ലോ അക്കാദമി: ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യണമെന്ന് ഉപസമിതി റിപ്പോര്‍ട്ട്; കോളേജിനെതിരെയും നടപടിയ്ക്ക് സാധ്യത

ഉപസമിതി റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി കേരള സര്‍വ്വകലാശാല ...

Widgets Magazine