ലോ അക്കാദമി: വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി, അംഗീകാരം നൽകിയതിന്റെ രേഖകളില്ലെന്ന് കേരള സര്‍വകലാശാല

തിരുവനന്തപുരം, വ്യാഴം, 26 ജനുവരി 2017 (14:48 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിൻഡിക്കേറ്റ് ഉപസമിതി നടത്തിവന്ന തെളിവെടുപ്പ് പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് നാളെയാണ് സർവകലാശാലയ്ക്കു സമർപ്പിക്കുക. 
 
ഇന്റേണല്‍ മാര്‍ക്കുമായും ഹാജറുമായും ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ട്. കൂടാതെ ജാതി പറഞ്ഞുളള അധിക്ഷേപത്തിലും വാസ്തവമുണ്ട്. ലേഡീസ് ഹോസ്റ്റലില്‍ സ്വകാര്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്നും ഉപസമിതിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 
 
അതേസമയം, ലോ അക്കാദമി നിലനില്‍ക്കുന്ന ഭൂമി സര്‍ക്കാരിനെ കബളിപ്പിച്ചാണ് കൈവശം വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ലോ അക്കാദമിക്ക്​ അംഗീകാരം നൽകിയതിന്റെ രേഖകളും അക്കാദമിയുടെ കൈവശമുള്ള ഭൂമിയെ കുറിച്ചുള്ള​ കൃത്യമായ വിവരവും തങ്ങളുടെ പക്കല്‍ ഇല്ലെന്ന് കേരളാ സർവകലാശാല അറിയിച്ചുWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദുബായിൽ വാഹനാപകടം: രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം തെറിച്ചുവീണ ഇരുവരും അപ്പോതന്നെ മരിച്ചു. മൃതദേഹങ്ങൾ ...

news

കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: ഒരു സൈനികന് ദാരുണാന്ത്യം, ഒരാളെ കാണാതായി

കാണാതായ സൈനികനായുള്ള തിരച്ചില്‍ ഇപ്പോളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ ...

news

ലക്ഷ്മി നായരെ മാറ്റണമെന്ന ആവശ്യം മുഖവിലക്കെടുക്കുന്നു; സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി: വിദ്യാഭ്യാസമന്ത്രി

അവരുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്നു സര്‍ക്കാരിന് വ്യക്തമായിട്ടുണ്ട്. സര്‍വകലാശാലയുടെ ...

news

ഇന്ത്യയ്ക്ക് ആദരം; ത്രിവർണ്ണ നിറത്തില്‍ ഗൂഗിള്‍ ഡൂഡിൾ

സ്​റ്റേഡിയത്തിന്റെ മധ്യഭാഗത്തായി വെള്ളനിറമുള്ള ഭാഗത്ത്​ പച്ച നിറത്തിൽ ഗൂഗിൾ എന്ന്​ ...

Widgets Magazine