കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം; കോവളത്ത് കാണാതായ വിദേശവനിതയെന്ന് സംശയം

കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം; കോവളത്ത് കാണാതായ വിദേശവനിതയെന്ന് സംശയം

 foriegn women , women , kulachal , leega died , leega , police , മൃതദേഹം , പൊലീസ് , വിദേശ വനിത , ലീഗ , ലീഗ സ്ക്രോ
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 21 മാര്‍ച്ച് 2018 (19:30 IST)
തിരുവനന്തപുരം കോവളത്ത് നിന്നും കാണാതായ വിദേശവനിത മരിച്ചതായി സംശയം. തമിഴ്നാട് കുളച്ചൽ തീരത്ത് ഒരു വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ലീഗ ആണെന്ന നിഗമനത്തിലാണ് പൊലീസ്.

മൃതദേഹം തിരിച്ചറിയാനായി ലീഗയുടെ സഹോദരി ലില്‍സയെ അധികൃതര്‍ കുളച്ചലിലേക്ക് കൊണ്ടുപോയി. അയര്‍ലന്‍ഡ് സ്വദേശിയായ ലീഗ സ്ക്രോമെന്ന യുവതിയെയാണ് മാര്‍ച്ച് 14 മുതല്‍ കാണാതായത്.

കോവളത്ത് ചികിത്സയ്‌ക്കെത്തിയ ലീഗ വിഷാദ രോഗത്തിന് അടിമയായിരുന്നു. മൊബൈല്‍ ഫോണോ, പാസ്‌പോര്‍ട്ടോ എടുക്കാതെ 14ന് പോത്തന്‍കോട്ടുനിന്നും കോവളത്തേക്ക് ലീഗ ഓട്ടോറിക്ഷയില്‍ കയറി പോകുകയും തുടര്‍ന്ന് കാണാതാകുകയുമായിരുന്നു.

ലീഗയെ കാണാന്‍ ഇല്ലെന്ന പരാതി പൊലീസില്‍ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ആന്‍ഡ്രൂ നഗരത്തിലെങ്ങും ലീഗയെ കാണാനില്ലെന്ന് കാട്ടി ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഇയാള്‍ പലരോടും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :