പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല; ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി - അപകട സാധ്യതാ മേഖലകളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങളില്ല

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല; ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി - അപകട സാധ്യതാ മേഖലകളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങളില്ല

  Pinarayi vijayan , niyamasabha , kerala flood , പിണറായി വിജയന്‍ , പ്രളയം , മഴക്കെടുതി , മന്ത്രിസഭാ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (18:53 IST)
ഡാമുകള്‍ സംസ്ഥാനത്തെ പ്രളയത്തിന് കാരണമായെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാണാസുര അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവെന്ന ആരോപണം ശരിയല്ല. രുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളിൽ ഇനി അനുവദിക്കില്ല. ആളുകളെ കൊലയ്‌ക്ക് കൊടുക്കാനാകില്ലെന്നും
മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇനി ആള്‍താമസം അനുവദിക്കണോ എന്ന കാര്യത്തില്‍ ആലോചന വേണം. വിശദമായ അന്വേഷണത്തിനും പഠനത്തിനും തീരുമാനമെടുക്കുക. ഇതിനായി അന്താരാഷ്ട്രവിദഗ്ദ്ധരുടെ ഉപദേശം തേടണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും നിയമസഭയിലെ പ്രത്യേക ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എങ്ങനെയാകണമെന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ നിര്‍ദേശങ്ങള്‍ വന്നില്ല. ഇതിനായുള്ള കരട് രൂപരേഖ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തു പാസാക്കും. പുനര്‍നിര്‍മ്മാണം വൈകുന്നത് കേരളജനതയുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരന്തനിവാരണ സംവിധാനത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തും. ഓരോ മേഖലകളിൽ നിന്നും വൈദഗ്ദ്ധ്യമുള്ളവരെ ഉൾപ്പെടുത്തും. പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകും. അഗ്നിരക്ഷാസേനയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദുരന്തനിവാരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളില്‍ നിന്നും മികച്ച ചെറുപ്പക്കാരെ കണ്ടെത്തി തീരരക്ഷാസേനയുടെ ഭാഗമാക്കി നിയമിക്കും. ഇരുന്നൂറ് പേര്‍ ആദ്യഘട്ടത്തില്‍ ഈ രീതിയില്‍ നിയമിക്കും.


കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നതിനാല്‍ പ്രളയക്കെടുതി രൂക്ഷമാക്കി. അതിശക്തമായ മഴയുടെ സ്ഥാനത്ത് അതിതീവ്രമഴയാണ് സംസ്ഥാനത്തുണ്ടായത്. യുഎഇയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും നല്ല സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. യുഎഇ കേരളത്തിന് വാഗ്ദാനം ചെയ്‌തത് വലിയ തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :