ദുരിതാശ്വാസ ക്യാംപുകളിലുള്ള കുടുംബങ്ങൾക്ക് 3800 രൂപ വീതം ഉടൻ സഹായം, പ്രളയക്കെടുതി കേരളം ഒറ്റക്കെട്ടായി നേരിടും: മുഖ്യമന്ത്രി

ദുരിതാശ്വാസ ക്യാംപുകളിലുള്ള കുടുംബങ്ങൾക്ക് 3800 രൂപ വീതം ഉടൻ സഹായം, പ്രളയക്കെടുതി കേരളം ഒറ്റക്കെട്ടായി നേരിടും: മുഖ്യമന്ത്രി

കൽപ്പറ്റ| Rijisha M.| Last Modified ശനി, 11 ഓഗസ്റ്റ് 2018 (12:51 IST)
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ വിവിധ ജില്ലകളിൽ എത്തിയിരുന്നു. എന്നാൽ അനുകൂലമല്ലാത്ത കാലാവസ്ഥ ആയതിനാലാണ് സംഘത്തിന് കട്ടപ്പനയിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.

ദുരിതാശ്വാസ ക്യാംപുകളിലുള്ള കുടുംബങ്ങൾക്ക് 3800 രൂപ വീതം ഉടൻ സഹായം നൽകുമെന്ന് മുഖ്യമന്ത്രി കൽപ്പറ്റയിൽ പറഞ്ഞു. ഒപ്പം കുട്ടികൾക്ക് സൗജന്യ പുസ്തകം നൽകും. സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയുംമരിച്ചവരുടെ കുടുംബങ്ങൾക്കു നാല് ലക്ഷവും വീട് മാത്രം നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും സ്ഥലം മാത്രം നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും നൽകും. കൂടാതെ നഷ്ടപ്പെട്ട രേഖകൾ തിരികെനൽകാൻ പ്രത്യേക അദാലത്ത് നടത്തും ഇതിനു ഫീസ് വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്യാംപിൽ കഴിയുന്നവർക്കു ഭക്ഷണം, വസ്ത്രം, മെഡിക്കൽ സഹായം എല്ലാം ഉറപ്പാക്കും. പ്രളയദുരിതത്തിൽ അകപ്പെട്ടവർക്കു സൗജന്യ റേഷൻ നൽകും. മണ്ണിടിച്ചിലിൽ തകർന്ന വൈത്തിരി പൊലീസ് സ്റ്റേഷൻ പുനർനിർമിക്കും. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്കു മാനദണ്ഡങ്ങൾക്കനുസരിച്ചു സഹായം നൽകും. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ ഉടൻതന്നെ പുനർനിർമിക്കുമെന്നും പ്രളയക്കെടുതി കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും കല്‍പറ്റയിൽ നടന്ന അവലോകനയോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :