നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം; ഇന്ന് സർവകക്ഷി യോഗം, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസം പ്രധാന വിഷയം

അപർണ| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (09:00 IST)
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്നാണ് സംസ്ഥാനത്തുണ്ടായ ദുരന്തത്തെ വിശേഷിപ്പിക്കുന്നത്. കോടികണക്കിന് നാശനഷ്ടങ്ങൾ വരുത്തിവെച്ച പ്രളയവുമായ് ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകുന്നേരം നാലിനാണ് സര്‍വകക്ഷി യോഗം.

വീടും സ്വത്തും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസമാകും സർവകക്ഷിയോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നിലവില്‍ പുനരധിവാസത്തിനായി പ്രത്യേക കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളില്‍ വീടുകളില്‍ തുടരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :