പ്രളയക്കെടുതി; കേന്ദ്രസഹായം അപര്യാപ്‌തമെന്ന് ഇ ചന്ദ്രശേഖരൻ

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (10:57 IST)

അനുബന്ധ വാര്‍ത്തകള്‍

പ്രളയക്കെടുതിയില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം പര്യാപ്‌തമല്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ‍. ഇത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും ലഭിച്ച തുക കൊണ്ട് അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 
അടിയന്തര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
 
പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞിരുന്നു. പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വയനാടിനായി നാടൊന്നാകെ കൈകോർക്കുന്നു; ദുരിതാശ്വാസ ക്യാംപുകള്‍ പിരിച്ചുവിടുക വീടുകള്‍ വാസയോഗ്യമാക്കിയ ശേഷം!

ശക്തമായ മഴയും ഉരുൾപൊട്ടലും വയനാട്ടിൽ ഇല്ലാതാക്കിയത് നിരവധി കുടുംബങ്ങളാണ്. 300ലധികം ...

news

‘മോഹൻലാലിനെ കെട്ടിപ്പിടിക്കാൻ ഞാനില്ല‘- സൂപ്പർതാരത്തെ തീർത്തും ഒഴിവാക്കി സംവിധായകൻ

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വിതരണത്തിനിടയിൽ മോഹൻലാലിന് നേരെ ‘കൈത്തോക്ക് ...

news

ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

മുൻ ലോക്‌സഭാ സ്‌പീക്കർ സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് സ്വകാര്യ ...

news

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; മറ്റ് മൂന്നു ജില്ലകളില്‍ നിയന്ത്രിത അവധി

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ഏതാനും ...

Widgets Magazine