കേരളം പ്രമേഹ തലസ്ഥാനം, മൂന്നിലൊരാള്‍ പ്രമേഹരോഗി

കേരളം, പ്രമേഹം, പാലക്കാട്
തിരുവനന്തപുരം| VISHNU.NL| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (16:34 IST)
കേരളം ഇന്ത്യയിലെ പ്രമേഹരോഗത്തിന്റെ തലസ്ഥാനമാകുമോ എന്ന് ആശങ്ക ഉയര്‍ത്തുന്ന കണക്കുകള്‍ പുറത്തുവന്നു. കനക്കുകള്‍ പ്രകാരം കേരളത്തിലെ മൂന്നിലൊന്ന് ആളുകള്‍ പ്രമേഹരോഗത്തിന്റെ പിടിയിലാണ്. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഈ സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിട്ടത്.

സംസ്ഥാനത്ത് പ്രതിദിനം ശരാശരി 3,000 പേര്‍ വീതം പ്രമേഹരോഗികളാകുന്നതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. 2012ല്‍ പ്രതിമാസം ശരാശരി 58,917 പേര്‍ക്കായിരുന്നു പ്രമേഹം പിടിപെട്ടിരുന്നത്. 2013ല്‍ ഇത് പ്രതിമാസം 80,000 ആയി. 2014ല്‍ ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് ഇത് 87,000 ആണ്. സംസ്ഥാനജനതയുടെ 33.39 ശതമാനം പേര്‍ പ്രമേഹത്തിന്റെ പിടിയിലാണ്. ഇതില്‍ പുരുഷന്മാര്‍ 17.37 ശതമാനവും സ്ത്രീകള്‍ 16.02 ശതമാനവുമാണ്.

ഇക്കൊല്ലം സപ്തംബര്‍വരെ ടൈപ്പ്-രണ്ട് പ്രമേഹം ബാധിച്ചവര്‍ ആറേകാല്‍ ലക്ഷമാണ്. ഇതില്‍ 3,30,000 പേരും സ്ത്രീകളാണ്. ടൈപ്പ്-ഒന്ന് പ്രമേഹം പിടിപെട്ടവരില്‍ പുരുഷന്മാരേക്കാള്‍ 3,000 സ്ത്രീകള്‍ കൂടുതലുണ്ട്. 2013ല്‍ പ്രമേഹം പിടിപെട്ടവരില്‍ 9,60,000 പേരില്‍ 5,05,000 പേരും സ്ത്രീകളാണ്. അതേസമയം പാലക്കാട് ജില്ലയിലാണ് പ്രമേഹം ബാധിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്.

ഇക്കൊല്ലം സപ്തംബര്‍ വരെ 57,708 പേര്‍ക്ക് പ്രമേഹം പിടിപെട്ടു. പ്രമേഹത്താല്‍ മരണപ്പെടുന്നവരും ഏറെ പാലക്കാടാണ്. ഈ വര്‍ഷം മാത്രം ജില്ലയില്‍ പ്രമേഹം ബാധിച്ച് 27 പേര്‍ മരിച്ചു-15 പുരുഷന്മാരും 12 സ്ത്രീകളും. സംസ്ഥാനത്ത് പ്രമേഹ രോഗം ഏറ്റവും അധികം കാണുന്നത് പുരുഷന്മാരിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ രോഗം പുതിയതായി പിടികൂടുന്നവരില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണു താനും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :