മാണി കാട്ടിയത് കൊടിയ രാ​ഷ്ട്രീ​യ വഞ്ചന; നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത് ജോ​സ് കെ ​മാ​ണി​ - നിലപാടിലുറച്ച് കോ​ൺഗ്ര​സ്

മാണിക്കെതിരായ നിലപാടിലുറച്ച് കോൺഗ്രസ്; കാണിച്ചത് കൊടിയ രാഷ്ട്രീയ വഞ്ചന

  kerala congress , km Mani , congress , KPCC , jose k mani , MM Hassan , കെപിസിസി , മാണി , കെഎം മാണി , കേരളാ കോൺഗ്രസ് , കോൺഗ്രസ് , സി​പി​എം
തി​രു​വ​ന​ന്ത​പു​രം| jibin| Last Updated: ചൊവ്വ, 9 മെയ് 2017 (18:21 IST)
കെഎം മാണിക്കും കേരളാ കോൺഗ്രസിനുമെതിരായ (എം) നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോൺഗ്രസ്. മാണി കൊടിയ രാ​ഷ്ട്രീ​യ വഞ്ചന കാട്ടിയെന്ന് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി ഇടക്കാല അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു.

കോ​ട്ട​യ​ത്തെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത് ജോ​സ് കെ ​മാ​ണി​യാ​ണ്. മാ​ണി​യും ജോ​സ് കെ ​മാ​ണി​യും ചേ​ർ​ന്ന് ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യാ​ണിതെന്നും രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി വി​ല​യി​രു​ത്തി.

മാണിയോടും മകനോടും കൂട്ടുവേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയത്തിനും സമിതിയിൽ അംഗീകാരം ലഭിച്ചു. കോൺഗ്രസിന്റെ നിലപാട് ഇതാണെന്നും യുഡിഎഫ് യോഗം ചേർന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഹസൻ വ്യക്തമാക്കി.

ബാ​ർ കോ​ഴ സം​ഭ​വം ഉ​യ​ർ​ത്തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സി​പി​എം മാ​ണി​യെ പി​ന്തു​ണ​ച്ച​ത് അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഹ​സ​ൻ യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അതിനിടെ, കെഎം.മാണിയെ തിരിച്ചു കൊണ്ടുവരണമെന്നും കോൺഗ്രസ് അതിനു മുൻ‍കൈ എടുക്കണമന്നും കോൺഗ്രസ് നേതാവ് പിജെ കുര്യൻ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :