ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്; സമരം അവസാനിപ്പിച്ചേക്കും

ശനി, 17 ഫെബ്രുവരി 2018 (09:19 IST)

സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമ‌ല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നേ‌തൃത്വത്തിൽ നടത്തിവരുന്ന സമരം ഇന്ന് അവസാനിക്കാൻ സാധ്യത. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ഇന്ന് നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ ബസ് ഉടമകള്‍ സംതൃപ്തി രേഖപ്പെടുത്തി സമരം അവസാനിപ്പിക്കുമെന്നാണ് വിവരം. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
 
ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കൂടുതലായി പഠിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കാനാണ് ബസുടമകളുടെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.
 
സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അംഗീകരിക്കില്ലെന്ന് കാണിച്ചായിരുന്നു ഇന്നലെ സമരം നടത്തിയത്. മിനിമം ചാര്‍ജ് 10 രൂപയാക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ എട്ട് രൂപ അപര്യാപ്തമാണ്. വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനമായി ഉയർത്തണം. സ്വകാര്യ ബസിൽ 60 ശതമാനവും വിദ്യാർഥികളാണ് യാത്ര ചെയ്യുന്നത്. യാത്രക്കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നല്‍കേണ്ടെന്നായിരുന്നു ഇന്നലെ സംയുക്ത സമരസമിതിയുടെ തീരുമാനം.
 
സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോള്‍ ഡീസല്‍ എന്ന എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും സംഘാടകർ കൂട്ടിച്ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സമരം.
 
അതേസമയം സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ ഇന്നലെ കെഎസ്അര്‍ടിസി അധിക സര്‍വ്വീസ് നടത്തിയിരുന്നു. 219 അധിക സര്‍വീസുകളാണ് ഇന്നലെ കെഎസ്ആര്‍ടിസി നടത്തിയത്. 5542 കെഎസ്ആര്‍ടിസി ബസുക്കള്‍ സര്‍വീസ് നടത്തിയത് ജനത്തിന് ആശ്വാസമായി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നീരവ് മോദിയെ വലയിലാക്കാൻ ഇന്റർപോൾ; അറസ്റ്റ് ആവശ്യപ്പെട്ട് സിബിഐ, അമേരിക്കയിലുണ്ടെന്ന് സ്ഥിരീകരണം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് ...

news

നിങ്ങളുടേതല്ലാത്ത ഒരു സ്ത്രീയെ എന്തുകൊണ്ട് വെറുതേവിട്ടുകൂടാ? - ശാരദക്കുട്ടി ചോദിക്കുന്നു

ആര്‍എംപി നേതാവ് കെകെ രമയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിൽ പ്രതികരണവുമായി എഴുത്തുകാരി ...

news

'കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട' - ബുർജ് ഖലീഫയുടെ മുന്നിൽ നിന്ന് ബിനീഷ് കോടിയേരിയുടെ വെല്ലുവിളി

ദുബായില്‍ നടന്ന ചെക്കുകേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വിവാദങ്ങൾക്കുമുള്ള മറുപടിയുമായി ...

news

കാർത്തിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കമലും രജനിയും! എല്ലാം വെറുതേയായോ?

തമിഴിലെ മുൻനിര നായകരന്മാരെല്ലാം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി ...

Widgets Magazine