കേരള ബജറ്റ് 2018: തീരദേശത്തിന് കരുതൽ, പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

വെള്ളി, 2 ഫെബ്രുവരി 2018 (10:30 IST)

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ തീരദേശത്തിനായി നിരവധി പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഒറ്റനോട്ടത്തില്‍ 
 
1. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് 
 
2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർക്കും യഥാസമയം മുന്നറിയിപ്പുകൾ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംവിധാനം. 
 
3. മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ 100 കോടി ചെലവിൽ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം. 
 
4. കടൽത്തീരത്തിന്റെ 50 മീറ്റർ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാൻ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ. 
 
5. തീരദേശ വികസന പാക്കേജിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് 10 കോടി 
 
6. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കൽ. 
 
7. ഉൾനാടൻ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി. 
 
8. തീരദേശ വികസനത്തിന് 238 കോടി 
 
9. നബാർഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങൾ നിർമ്മിക്കാൻ 584 കോടി ചെലവിൽ പദ്ധതി. 
 
10. ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിർമ്മാണം കിഫ്ബി വഴി 
 
11. കിഫ്ബിയിൽ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികൾ 
 
12. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. 
 
13. തീരദേശത്ത് 250 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന മുഴുവൻ സ്കൂളുകളും ഈ വർഷത്തെ സ്കൂൾ നവീകരണ പാക്കേജിൽ
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സംസ്ഥാന ബജറ്റ് 2018 ബജറ്റ് 2018 കേരള ബജറ്റ് 2018 തോമസ് ഐസക് Budget 2018 Budget News 2018 Budget Highlights 2018 Live Budget 2018 Kerala Budget 2018 Kerala Budget 2018 Highlights Kerala Budget 2018 Live Budget In Malayalam Live Budget Malayalam Budget News Malayalam Budget News & Highlights Thomas Issac Budget Live Budget 2018 In Malayalam Thomas Issac Budget Speech Budget News In Malayalam

വാര്‍ത്ത

news

കേരള ബജറ്റ് 2018: പട്ടികജാതി, പട്ടികവര്‍ഗങ്ങളുടെ ക്ഷേമത്തിനായി 3113 കോടി

പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ടി.എം.തോമസ് ഐസക്ക് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ...

news

കേരള ബജറ്റ് 2018: വനിതാ സൗഹൃദ പദ്ധതികൾക്ക് 267 കോടി, പൊതുവിദ്യാഭ്യാസ മേഖലക്ക് 970 കോടി

വനിതാ സൗഹൃദ പദ്ധതികൾക്ക് 267 കോടി അനുവദിക്കുമെന്ന് ധനമന്ത്രി. എന്‍ഡോസള്‍ഫാന്‍ ...

news

സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളം: തോമസ് ഐസക്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം ...

news

കേരള ബജറ്റ് 2018: മെഡിക്കൽ കോളേജുകളിൽ കൂടുതൽ നിയമനം

മെഡിക്കൽ കോളേജുകളിൽ കൂടുതൽ നിയമനം വരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. 550 ഡോക്ടർമാരെയും, ...

Widgets Magazine