നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദല്‍ ഗുരുതരാവസ്ഥയില്‍ - ആരോഗ്യനില തൃപ്തികരമല്ലെന്നു ഡോക്ടര്‍മാര്‍

വ്യാഴം, 25 ജനുവരി 2018 (17:38 IST)

 kedal jinson raja , kedal , police , murder , hospital , കേഡല്‍ ജിന്‍സണ്‍ രാജ , നന്തന്‍കോട് , പൂജപ്പുര ,

നന്തന്‍കോട് കൂട്ടക്കൊല കേസിലെ വിചാരണ തടവുകാരനായ കേഡല്‍ ജിന്‍സണ്‍ രാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ സെന്റട്രല്‍ ജയിലില്‍ വെച്ചാണ് സംഭവം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കേഡലിന് അപസ്മാരം അനുഭവപ്പെടുകയും ആഹാരം ശ്വാസനാളത്തിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ ഇയാളെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലാണ് കേഡലിപ്പോൾ.

കേഡലിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അതേസമയം, ഇയാളുടെ  ആരോഗ്യനില തൃപ്തികരമല്ല എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

അച്ഛനെയും അമ്മയെയും സഹോദരിയെയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചികിത്സയില്‍ കഴിയുന്ന കേഡല്‍. ഇയാള്‍ക്ക് ജന്നിരോഗം ഉള്ളതായിട്ടാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി

മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി. ഇതിനായി അബ്കാരി നിയമം ...

news

ബിനോയിക്കെതിരെ കേസുകള്‍ ഒന്നും ഇല്ലെന്ന് ദുബായ് പൊലീസ്

ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ കേസുകളൊന്നും ഇല്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടേത് നല്ല ...

news

നടക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു നടന്നത്; അക്കാര്യം ഇപ്പോള്‍ പറയേണ്ടി വന്നതു പോലും മോശമായി തോന്നുന്നു: മിതാലി രാജ്

ഹരിയാനയിലെ ഗുരുഗാവില്‍ സ്‌കൂള്‍ ബസ്സിന് നേരെ രജ്പുത് കര്‍ണി സേന നടത്തിയ ആക്രമണത്തില്‍ ...

news

ബിനോയ് കോടിയേരിയുടെ പേരിലുള്ള ആരോപണം: കേസ് സര്‍ക്കാരിനെ ബാധിക്കുന്നതല്ല - അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയുടെ പേരിലുള്ള ...

Widgets Magazine