കോട്ടയം|
സജിത്ത്|
Last Modified ബുധന്, 26 ജൂലൈ 2017 (11:45 IST)
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവർത്തകനുമായ കെ ഇ. മാമ്മൻ(97) അന്തരിച്ചു. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മൻ, സർ സിപിക്കെതിരായ പോരാട്ടത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
ലോഹ്യാവിചാരവേദിയുടെ അവാർഡ്, രാമാശ്രമം അവാർഡ്, ടികെവി ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു. സാമൂഹിക തിന്മകൾക്കെതിരെ നടത്തുന്ന ധീരമായ പോരാട്ടത്തിന് 1995ൽ കോട്ടയം വൈഎംസിഎ മദർ തെരേസ പുരസ്കാരം നൽകി അദ്ദേഹത്തെ ആധരിച്ചിരുന്നു. സ്വന്തമായി വീടോ കാറോ സമ്പാദ്യമോ ഇല്ലാതെ ജീവിച്ച മാമ്മന് കൂട്ടിനായി ഗാന്ധിയൻ തത്വങ്ങൾ മാത്രം മതി എന്ന നിലപാടായിരുന്നു.