കതിരൂര്‍ കൊലപാതകം, യുഎപിഎ ചുമത്തിയത് പരിശോധിക്കും

തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (18:00 IST)
കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ ദേശവിരുദ്ധ നിയമത്തിലെ (യുഎപിഎ)
വകുപ്പുകള്‍ ചുമത്തിയത് പുനഃപരിശോധിക്കുമെന്ന് മന്ത്രി കെ‌എം മാണി അറിയിച്ചു.

നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയതിനെതിരേ സിപി‌എം വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്.

അതേ സമയം നിയമം ചുമത്തിയതിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ന്യായീകരിച്ചിരുന്നു. അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്കെതിരെ ഈ നിയമം ചുമത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. നിയമത്തിലെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയതിനെ യുഡി‌എഫ് ഘടക കക്ഷിയായ മുസ്ളീംലീഗും അനുകൂലിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :