കതിരൂര്‍ മനോജ് വധം: കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കോഴിക്കോട്| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (16:49 IST)
തലശ്ശേരി കതിരൂര്‍ മനോജ് വധക്കേസില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ സിബി ഐ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.സമീപത്തുള്ള തോടിന്റെ കരയില്‍
ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. കണ്ടെടുത്ത ആയുധങ്ങള്‍ തൊണ്ടിസാധനമായി കൊച്ചിയിലെ കോടതിയിലും ഹാജരാക്കും.

അഞ്ച് കൊടുവാളുകളും സ്റ്റീല്‍ കഠാരയുമാണ് കണ്ടെടുത്തത് ഇവ വിദഗ്ധ പരിശോധനയ്ക്കായി അയക്കുമെന്നാണ് സിബിഐ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.കേസിലെ 14ആം
പ്രതിയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച സൂചന അനുസരിച്ചാണ് സിബിഐ സംഘം ഇവ കണ്ടെടുത്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :