കാസര്‍കോഡ് നിന്നു കാണാതായ 15പേരില്‍ 12 പേര്‍ ടെഹ്‌റാനില്‍ എത്തിയതായി സൂചന; ഒരാള്‍ മുംബൈയില്‍ പിടിയില്‍

കാസര്‍കോഡ് നിന്നു കാണാതായ 15പേരില്‍ 12 പേര്‍ ടെഹ്‌റാനില്‍ എത്തിയതായി സൂചന; ഒരാള്‍ മുംബൈയില്‍ പിടിയില്‍

കാസര്‍കോഡ്| JOYS JOY| Last Modified തിങ്കള്‍, 11 ജൂലൈ 2016 (09:40 IST)
കാസര്‍കോഡ് നിന്നു കാണാതായ 15 പേരില്‍ 12 പേര്‍ ടെഹ്‌റാനില്‍ എത്തിയതായി സൂചനകള്‍. പടന്നയിലെ ഡോക്‌ടര്‍ ഇജാസിന്റെ കുടുംബവും ഹഫീസുദ്ദീനുമടങ്ങുന്ന സംഘമാണ് ടെഹ്‌റാനില്‍ ഉള്ളത്. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ഇവര്‍ ടെഹ്‌റാനിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കിയത്. അതേസമയം, 15 പേരില്‍ ഒരാള്‍ മുംബൈയില്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലായി. തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ് ഖാന്‍ ആണ് മുംബൈയില്‍ പിടിയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :