'നിന്റെ ആ ചിരിയുണ്ടല്ലോ, ഇക്കയെ കളിയാക്കി ചിരിച്ച ആ ചിരി, അത് കണ്ടപ്പോൾ തീരുമാനിച്ചതാ' - ഫാൻസുകാരുടെ പുതിയ ഇര റിമയും ആഷിഖും

ശനി, 23 ഡിസം‌ബര്‍ 2017 (11:35 IST)

എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധതെയെ ചോദ്യം ചെയ്ത നടി പാർവതി സൈബർ ആക്രമണത്തിനു ഇരയായിരുന്നു. ഇതിന്റെ തുടർച്ചയായി സംവിധായകൻ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനും നേരെ സൈബർ ആക്രമണം.  
 
തന്റെ പുതിയ ചിത്രമായ മായാനദി കാണണമെന്ന് ആവശ്യപ്പെട്ട് ആഷിക് അബു ഇന്നലെയിട്ട പോസ്റ്റിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബയെ വിമര്‍ശിച്ച പാര്‍വതിയെ ആഷികിന്റെ ഭാര്യ കൂടിയായ നടി റിമ പിന്തുണച്ചതാണ് ആരാധകരുടെ രോക്ഷത്തിന് കാരണം. 
 
ആഷികിന്റെയും ടോവിനോയുടേയും എല്ലാ സിനിമകളും കണ്ടിരുന്നുവെന്നും ഇനി കാണില്ലെന്നുമാണ് ഒരാളുടെ കമന്റ്‍. മറ്റ് പടങ്ങള്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിലും മായാനദി കാണില്ലെന്ന് വേറൊരു കൂട്ടര്‍. 
റിമയുടെ പോസ്റ്റിലെ ഒരു അധിക്ഷേപ കമന്റ് ഇങ്ങനെ, നിന്റെ ആ ചിരി ഉണ്ടല്ലോ കസബ എന്ന് പാര്‍വതി പറഞ്ഞപ്പോള്‍ നീ ഇക്കാനെ കളിയാക്കി ചിരിച്ച ആ ചിരി. അത് കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു നിന്റെ കെട്ടിയോന്റെ ഈ പടം കാണുന്നുമില്ല, എന്റെ പരിചയത്തിലുള്ളവരെക്കൊണ്ട് കാണിക്കുകയുമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗുര്‍മീതിന്റെ പീഡനക്കഥകളെ കടത്തിവെട്ടും ബാബാ സച്ചിദാനന്ദിന്റെ ലീലാവിലാസങ്ങള്‍

വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനക്കഥകള്‍. ...

news

മുഖ്യമന്ത്രിയെ വിമർശിച്ച് എം എ ബേബി

മാധ്യമപ്രവര്‍ത്തകരെ അവഗണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരോക്ഷമായി ...

news

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം, 24 പേര്‍ക്ക് പരിക്ക്

രാജസ്ഥാനിലെ സവായ് മധേപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരണം. സംഭവത്തില്‍ 24 ...

Widgets Magazine