ഐഎന്‍എക്‌സ് മീഡിയ കേസ്; പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിൽ

ബുധന്‍, 28 ഫെബ്രുവരി 2018 (11:16 IST)

അനുബന്ധ വാര്‍ത്തകള്‍

മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റിൽ. ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസിലാണ് കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ നിന്നും എത്തിയ കാര്‍ത്തിയെ  ചെന്നൈയില്‍ വെച്ച് അറസ്റ്റുചെയ്യുകയായിരുന്നു. 
 
ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്. ചട്ടങ്ങള്‍ മറികടന്ന് 2007 ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകർച്ചുവെന്ന് സിബിഐ പറയുന്നു. 
 
പി .ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തി ഇത്തരത്തില്‍ ഒരു ഇടപാട് നടത്തുന്നത്.  ഐഎന്‍എക്‌സില്‍ നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും ആരോപണം ഉണ്ടായിരുന്നു. അതേസമയം പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും പരിചയമില്ലെന്നും കാർത്തി നേരത്തേ പറഞ്ഞി‌രുന്നു.
 
സംഭവത്തില്‍ ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വസതികളില്‍ നേരത്തെ സിബിഐ റെയ്ഡ് നടത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മധുവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി; ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷം

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ ...

news

'എടാ നമ്മള്‍ ആണ്‍പിള്ളേര്‍ മണ്ടന്‍മാരാണ്' - ജയസൂര്യയുടെ കിടിലൻ ഉപദേശം

ലഹരി ഉപയോഗിക്കുന്ന ആൺപിള്ളേരെ 95 ശതമാനം പെൺകുട്ടിക‌ൾക്കും ഇഷ്ടമല്ലെന്ന് നടൻ ജയസൂര്യ. സേ ...

news

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി (83 ) അന്തരിച്ചു. കാഞ്ചീപുരത്തെ ആശുപത്രിയില്‍ ഇന്ന് ...

news

ശ്വസിക്കുന്ന പ്രാണവായുവിൽ പോലും വിഷം കലർത്തി സിറിയൻ സൈന്യം

സിറിയയില്‍ തുടരുന്ന അഭ്യന്തര യുദ്ധത്തിൽ മരണപ്പെട്ടവരുടെ കണക്കുകൾ ഔദ്യോഗികമായി ഇതുവരെ ...

Widgets Magazine