കരിമണല്‍: സ്വകാര്യ അപേക്ഷകള്‍ പരിഗണിക്കാന്‍ ഉത്തരവ്

 കരിമണല്‍ ഖനനം, സ്വകാര്യ മേഖല , ഹൈക്കോടതി
കൊച്ചി| jibin| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (13:39 IST)
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. കരിമണല്‍ ഖനനത്തിന് അനുമതി തേടി സമര്‍പ്പിച്ച 29 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് സാധ്യത തെളിയുകയാണ്.

കരിമണല്‍ ഖനനത്തിന് സമര്‍പ്പിച്ച 29 അപേക്ഷകള്‍ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2013ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളിയാണ് വിഷയത്തില്‍ കോടതി പുതിയ ഉത്തരവിറക്കിയത്.


ഖനനം സ്വകാര്യ-സംയുക്ത മേഖലകള്‍ക്ക് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ്. ഇക്കാര്യത്തിലുള്ള കേന്ദ്രനയത്തിന് വിരുദ്ധമാണ് സംസ്ഥാനത്തിന്റെ നയമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് വഴിയൊരുങ്ങുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :