കണ്ണൂര്‍ ആയിപ്പുഴയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കണ്ണൂര്, എസ് ഡി പി ഐ, കൊലപാതകം kannur, SDPI, murder
കണ്ണൂര്| സജിത്ത്| Last Modified ശനി, 23 ഏപ്രില്‍ 2016 (08:28 IST)
കണ്ണൂരില്‍ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ഇരിക്കൂര്‍ ആയിപ്പുഴയിലാണ് സംഭവം. ആയിപ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ സി എച്ച് സഹീര്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നു.

കൊലപാതകത്തിന് പിന്നില്‍ മാച്ചേരി നാസര്‍ എന്ന വ്യക്തിയാണെന്നും ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആയിപ്പുഴ തുമ്പോളി മേഖലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :