ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​നം: സര്‍ക്കാരിന്റെ ഓ​ർ​ഡി​ന​ൻ​സ് ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു

ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​നം: സര്‍ക്കാരിന്റെ ഓ​ർ​ഡി​ന​ൻ​സ് ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു

Kannur medical college , LDF government , governer , ക​ണ്ണൂ​ർ മെഡിക്കൽ കോളേജ് , ഓർഡിനൻസ് , പി സദാശിവം
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (19:10 IST)
ക​ണ്ണൂ​ർ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് ഗവർണർ ജസ്റ്റിസ് പി സദാശിവം ഒപ്പിടാതെ മടക്കി. ഓ​ർ​ഡി​ന​ൻ​സി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നു ഓ​ർ​ഡി​ന​ൻ​സ് തി​രി​ച്ച​യ​ച്ചു​കൊ​ണ്ടു ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാതിരുന്ന കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ നേരിട്ടാണ് പ്രവേശനം നടത്തിയത്. ഇക്കാര്യം പരിശോധിച്ച പ്രവേശന മേല്‍നോട്ട സമിതി കരുണയിലെ 30 വിദ്യാര്‍ഥികളുടെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ മൂഴുവന്‍ വിദ്യാര്‍ഥികളുടെയും പ്രവേശനം റദ്ദാക്കിയിരുന്നു.

സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്ന് കരുണയിലെ ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പ്രശ്‌നത്തിന് പരിഹാരമായി. ഇതേത്തുടര്‍ന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ 150 വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :